ചെന്നൈ : സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ കോയമ്പത്തൂരിലെ വീട്ടില്‍ നിന്നും 4.7 കിലോ സ്വര്‍ണ്ണം ആദായ നികുതി വകുപ്പ് പിടികൂടി. കണക്കില്‍ പെടാത്ത 118 കോടി രൂപയുടെ ക്രമക്കേടും കണ്ടെത്തി. സംഭാവന, വിദേശ നിക്ഷേപം എന്നിവയുടെ കണക്കുകളിലും ക്രമക്കേട് കണ്ടെത്തി.
പോള്‍ ദിനകരനുമായി ബന്ധപ്പെട്ട 28 സ്ഥലങ്ങളിലായി ജനുവരി 20നായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകള്‍. ചെന്നൈയിലെ ജീസസ് കാള്‍സ് പള്ളികള്‍, കോയമ്പത്തൂരിലെ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു. ക്രിസ്ത്യന്‍ പ്രചാരകനും ജീസസ് കാള്‍സ് സ്ഥാപകനുമായ ഡിജിഎസ് ദിനകരന്റെ മകനാണ് പോള്‍ ദിനകരന്‍. ഇയാള്‍ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചാന്‍സലറാണ്.