ആക്രിക്കടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച കടലാസ് കൂട്ടത്തില്‍ വിതരണം ചെയ്യാനുള‌ള 300ലധികം ആധാര്‍ രേഖകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കടയിലെ ആക്രിക്കടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച കടലാസ് കൂട്ടത്തില്‍ നിന്നും ആധാര്‍ ഉള്‍പ്പടെ നിര്‍ണായക രേഖകള്‍ കണ്ടെത്തി. കരകുളത്ത് വിതരണം ചെയ്യാനുള‌ള 300ലധികം ആധാര്‍ രേഖകളാണ് കണ്ടെത്തിയത്. കവര്‍ പോലും പൊട്ടിക്കാത്ത നിലയില്‍ ആയിരുന്നു കാര്‍ഡുകള്‍.

സ്ഥലത്തെ പൊതുപ്രവര്‍ത്തകനായ മധു ഇതുവഴി പോകുമ്പോഴാണ് ആക്രിക്കടയുടമ പേപ്പറുകള്‍ വേര്‍തിരിക്കുന്നത് കണ്ടത്. ഇതിനിടയില്‍ ആധാര്‍ രേഖകളും,​ ഇന്‍ഷുറന്‍സ്, ബാങ്ക്, രേഖകളും കണ്ടെത്തി. ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. ഇവ എത്തിച്ചയാളെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച്‌ സൂചന ലഭിച്ചതായും 50 കിലോയുടെ വലിയ കെട്ടായാണ് പേപ്പറുകള്‍ എത്തിച്ചതെന്നും ഓട്ടോയിലാണ് കൊണ്ടുവന്നതെന്നും ആക്രിക്കട ഉടമ പോലീസിനെ അറിയിച്ചു. നാല് വര്‍ഷത്തോളമായി വിതരണം ചെയ്യേണ്ടതായിരുന്നു ഇവ. രേഖകളെല്ലാം പോലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...