പന്തളം : പെന്തക്കോസ്ത് സഭയുടെ കണ്‍വന്‍ഷന്‍ പന്തല്‍ നിര്‍മ്മാണം തടഞ്ഞ് ആര്‍.എസ്.എസ് കൊടികുത്തി. പന്തളം പറന്തലിലാണ് സംഭവം.
അസംബ്ലീസ് ഓഫ് ഗോഡ് 106-ാം ജനറൽ കൺവൻഷൻ ഫെബ്രുവരി 4 മുതൽ 10 വരെ പറന്തലിൽ നടത്തുന്നതിനുവേണ്ടി നിർമ്മാണം ആരംഭിച്ച പന്തൽ പണിയാണ് ആര്‍.എസ്.എസ് കാര്‍ തടസ്സപ്പെടുത്തിയത്. വയല്‍ നികത്തിയ സ്ഥലത്താണ് പന്തല്‍ ഇടുന്നതെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. എന്നാല്‍ കണ്‍വന്‍ഷന്‍ സംഘാടകരോട് പണം ചോദിച്ചിരുന്നു എന്നും അത് കൊടുക്കാത്തതിലുള്ള വിരോധമാണ് പണി തടസ്സപ്പെടുത്തി കൊടികുത്തുന്നതില്‍ എത്തിയതെന്നും പറയുന്നു. വിവരം അറിഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. രാജേന്ദ്രപ്രസാദ്, അഭീഷ്, ഫസ്സൽ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ ഇടതുപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകള്‍ കണ്‍ വന്‍ഷന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവരുടെ സാന്നിധ്യത്തില്‍ പന്തല്‍ നിര്‍മ്മാണം വീണ്ടും ആരംഭിച്ചു.