Thursday, May 2, 2024 9:01 pm

2000 രൂപയുടെ നോട്ട് മാറാൻ കുറുക്കുവഴികൾ തേടി ജനം

For full experience, Download our mobile application:
Get it on Google Play

അപ്രതീക്ഷിതമായി ആർബിഐ 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ അങ്കലാപ്പിലാണ് പലരും. ബാങ്കുകളിൽ ക്യൂ നിന്ന് 2000 ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കുന്നവരും ഇതിന് മെനക്കെടാതെ കുറുക്കുവഴികളിൽക്കൂടി കൈയ്യിലുള്ള 2000 ത്തിന്റെ നോട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നവരും നിരവധിയുണ്ട്. ആദായനികുതിവകുപ്പിന്റെ കണ്ണിൽപ്പെടാതിരിക്കാൻ നോട്ടുകൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവരും കൈയ്യിൽ കണക്കിൽപ്പെടാത്ത പണമുള്ളവരും ബാങ്കിൽ പോയി ക്യൂനിൽക്കാൻ മടിയുള്ളവരും പണം ലാഭിക്കാൻ നിരവധി മാർഗങ്ങൾ തേടുകയാണ്. ഏത് വിധേനയും നോട്ട് മാറിക്കിട്ടാൻ ആളുകൾ കണ്ടത്തുന്ന ചില മാർഗങ്ങൾ ഇവയൊക്കെയാണ്

സ്വർണ്ണം വാങ്ങിക്കൂട്ടുന്നവർ
2000 രൂപയുടെ കറൻസി നോട്ട് പിൻവലിച്ച ആർബിഐയുടെ തീരുമാനത്തിന് പിന്നാലെ ജ്വല്ലറികളിലും 2000 ത്തിന്റെ ഒഴുക്ക് ആണെന്നാണ് റിപ്പോർട്ടുകൾ . മുംബൈയിലെ ചില ജ്വല്ലറികൾ 10 ഗ്രാം സ്വർണ്ണത്തിന് 63000 രൂപയ്ക്ക് പകരം 67000 രൂപ ഈടാക്കി. അഹമ്മദാബാദിലെ ചില ജ്വല്ലറികളിൽ 2,000 രൂപ നോട്ടുകൾ ഉപയോഗിച്ച് വാങ്ങിയപ്പോൾ 10 ഗ്രാം സ്വർണ്ണത്തിന് 70,000 രൂപ ഈടാക്കിയെന്നും റിപ്പോർടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇങ്ങനെ പ്രീമിയം നിരക്കിൽ സ്വർണ്ണം വാങ്ങുന്നത് അസംഘടിതമേഖലയിലെ ജ്വല്ലറികളിലാണെന്നാണ് ജ്വല്ലറി സംഘടനകളുടെ മറുപടി.

പെട്രോൾ പമ്പുകൾ
പെട്രോൾ പമ്പുകളിലും 2000 ത്തിന്റെ ഒഴുക്ക് തന്നെയാണ്. പെട്രോൾ പമ്പിലെത്തുന്ന പത്തിൽ ഒമ്പത് പേരും 2,000 രൂപ നോട്ടുകൾ ആണ് നൽകുന്നതെന്ന് ആൾ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ (എഐപിഡിഎ) അറിയിച്ചു. പമ്പുകളിലെ പ്രതിദിന വിൽപ്പനയുടെ 40% ആയിരുന്ന ഡിജിറ്റൽ പേയ്‌മെന്റുകൾ 10% ആയി കുറയുകയും ചെയ്തു. നോട്ട് അസാധുവാക്കലിന് ശേഷം, മിക്ക ഡീലർമാർക്കും ആദായനികുതി നോട്ടീസ് ലഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ വീണ്ടും പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ആശങ്കയുണ്ടെന്നും എഐപിഡിഎ പറയുന്നു. ചില പമ്പ് ഓപ്പറേറ്റർമാർ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടുണ്ട്. ചിലർ 2000 രൂപ നോട്ടായി അടയ്‌ക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ഐഡി പ്രൂഫ് എടുക്കുന്നുമുണ്ട്.

ക്യാഷ് ഓൺ ഡെലിവറി
ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ ഉപയോഗിച്ച് ആളുകൾ ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ നിലവിൽ 2000 രൂപ നൽകുന്ന കസ്റ്റമേഴ്സാണ് ഇപ്പോൾ കുടുതലുമുള്ളത്. ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കുന്ന സൊമാറ്റോയുടെ ഏകദേശം മുക്കാൽ ഭാഗവും 2,000 രൂപ നോട്ടുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നുണ്ടെന്ന് ഫുഡ് ആൻഡ് ഗ്രോസറി പ്ലാറ്റ്‌ഫോം തിങ്കളാഴ്ച അറിയിച്ചു. ഇ-കൊമേഴ്‌സ്, ഫുഡ്, ഓൺലൈൻ ഗ്രോസറി സെഗ്‌മെന്റുകൾ നോട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗവും 2000 രൂപ യാണ് നൽകുന്നത്. ഡെലിവറി ചെയ്യാനെത്തുന്നവർക്ക് പണം സ്വീകരിക്കാതിരിക്കാനും കഴിയില്ലെന്ന അവസ്ഥയാണ്.

കാണിക്കയായും 2000 ത്തിന്റെ നോട്ട്
ദൈവത്തിന് കാണിക്കയായും സംഭാവനയായും 2000 ത്തിന്റെ നോട്ട് നൽകുന്നവരുമുണ്ട്. മാത്രമല്ല അജ്ഞാത സംഭാവന സ്വീകരിക്കാൻ അനുവദിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലൂടെയും മറ്റ് മതസ്ഥാപനങ്ങളിലൂടെയും പണം വിതരണം ചെയ്ത് ചെറിയ മൂല്യങ്ങളുടെ കറൻസി നോട്ടുകൾ തിരികെ ലഭ്യമാക്കുന്നവരുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം...

അമേഠി,റായ്ബറേലി സീറ്റ് ; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

0
ന്യൂഡല്‍ഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി...

മലമുകളിലെ നെൽകൃഷിക്ക് നൂറ് മേനി വിളവ്

0
റാന്നി: റാന്നി പെരുനാട് കൃഷിഭവൻ പരിധിയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച നെൽകൃഷിക്ക്...

തൃശൂരും മാവേലിക്കരയും ജയം ഉറപ്പ് ; സി.പി.ഐ നിര്‍വാഹകസമിതി വിലയിരുത്തല്‍

0
തിരുവനന്തപുരം :തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ടുസീറ്റ് ഉറപ്പെന്ന് സി.പി.ഐ നിര്‍വാഹകസമിതി വിലയിരുത്തല്‍. തൃശൂരും...