തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളുള്ള ഭാഗങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് വിവിധ ക്യാമ്പുകളിലാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളുള്ള ഭാഗങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് വിവിധ ക്യാമ്പുകളിലാക്കി. നെടുംപ്രയാര്‍ എം ടി എല്‍ പി എസ് സ്‌കൂള്‍, ചെട്ടിമുക്ക് ചെറുപുഷ്പം സ്‌കൂള്‍ എന്നിവിടങ്ങളിലായി 47 പേരെ ക്യാമ്പിനുള്ളില്‍ താമസിപ്പിച്ചു. രണ്ടു സ്‌കൂളുകളില്‍ കൂടി ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും മെഡിക്കല്‍ സഹായവും പാചകം ചെയ്യുന്നതിന് ആവശ്യമായ ഗ്യാസ് സൗകര്യവും കൃത്യമായി എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.കൃഷ്ണകുമാര്‍ അറിയിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സിസിലി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍  ജെസി മാത്യു, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍  ലതാ ചന്ദ്രന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റീന തോമസ്, വാര്‍ഡ് അംഗം  റെന്‍സിന്‍ കെ രാജന്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വളം ചുമക്കുന്നതിനിടെ വീണ് നട്ടെല്ല് പൊട്ടി ആദിവാസി യുവാവ് മരണപ്പെട്ടു

0
നൂൽപുഴ: വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട 45കാരൻ...

സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച...

അവധിദിനത്തിലെ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് ; രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

0
തിരുവനന്തപുരം: ബിജെപി നേതാവ് ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും...

യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

0
കൊച്ചി: കോതമംഗലത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...