ഭുവനേശ്വർ : ഒഡീഷയിലെ മഹാനദിയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട ബോട്ടിലെ 70 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ട് മഹാകൽപ്പദയിലായിരുന്നു സംഭവം. ഹിരാക്കുഡ് അണക്കെട്ടിൽ നിന്ന് പ്രളയജലം തുറന്നുവിട്ടതിനാൽ മഹാനദിയിലേക്ക് ബോട്ടുകൾ കടക്കുന്നതിന് വിലക്കുണ്ട്. ഒഴുക്കിൽപ്പെട്ട ബോട്ട് അനധികൃതമായാണ് നദിയിൽ പ്രവേശിച്ചതെന്ന് കണ്ടെത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഒഡീഷയിലെ മഹാനദിയിൽ ഒഴുക്കിൽപ്പെട്ട ബോട്ടിലെ ആളുകളെ രക്ഷപ്പെടുത്തി
RECENT NEWS
Advertisment