വീണ്ടും ഡീസല്‍ ക്ഷാമം ; കെ.എസ്.ആര്‍.ടി.സി സര്‍വിസ് താളംതെറ്റി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഡീസല്‍ ക്ഷാമത്തില്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് താളംതെറ്റി. തിരക്കേറിയ ശനിയാഴ്ച രാവിലെയാണ് പലയിടത്തും ഡീസല്‍ എത്തിയത്. ഇത് പല ട്രിപ്പുകളും വൈകാന്‍ കാരണമായി. ആലപ്പുഴ ഡിപ്പോയിലെ പമ്പിലെ നോസ് തകരാറിലായതും സര്‍വിസിനെ കാര്യമായി ബാധിച്ചു. ശനിയാഴ്ച രാവിലെ 12,000 ലിറ്റര്‍ ഡീസലാണ് ആലപ്പുഴ ഡിപ്പോയില്‍ എത്തിയത്. തുടര്‍ന്ന് പമ്പില്‍നിന്ന് ബസുകളിലേക്ക് ഇന്ധനം നിറക്കുന്നതിനിടെ നോസിന് തകരാറുണ്ടായി.

ഇത് ഏറെനേരം പ്രതിസന്ധി സൃഷ്ടിച്ചു. ബസുകള്‍ ചേര്‍ത്തല ഡിപ്പോയില്‍ എത്തിച്ചാണ് ഡീസല്‍ നിറച്ചത്. ഇത് സമയനഷ്ടത്തിനും ട്രിപ് വൈകലിനും കാരണമായി. ആലപ്പുഴ ഡിപ്പോയില്‍ 64 സര്‍വിസാണ് നടത്തുന്നത്. ദിനംപ്രതി 5,000 ലിറ്റര്‍ വേണ്ടിവരും. നിലവില്‍ രണ്ടുദിവസത്തെ ഉപയോഗത്തിനുള്ള ഡീസല്‍ സ്റ്റോക്കുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ശനിയാഴ്ചയും തിങ്കളാഴ്ചയും കൂടുതല്‍ സര്‍വിസുകള്‍ നടത്തുമ്ബോള്‍ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുണ്ട്. ദീര്‍ഘദൂര സര്‍വിസടക്കം വൈകിയത് യാത്രക്കാരെ ഏറെ വലച്ചു.

വെള്ളിയാഴ്ച രാത്രി പലയിടത്തും ഡീസല്‍ തീര്‍ന്നിരുന്നു. പല ബസുകളും പകുതി ഡീസല്‍ നിറച്ചാണ് ഓടിയത്. ചില ഡിപ്പോയിലെ പമ്ബുകള്‍ക്ക് മുന്നില്‍ ഡീസല്‍ തീര്‍ന്നുവെന്ന ബോര്‍ഡും സ്ഥാപിച്ചു. മറ്റ് ഡിപ്പോകളെ ആശ്രയിച്ചാണ് സര്‍വിസുകള്‍ പൂര്‍ത്തിയാക്കിയത്. ചേര്‍ത്തല, ചെങ്ങന്നൂര്‍, കായംകുളം, ഹരിപ്പാട് അടക്കമുള്ള ഡിപ്പോകളില്‍നിന്ന് ശനിയാഴ്ച രാവിലെ ചില ട്രിപ്പുകള്‍ വൈകിയിരുന്നു. ഡീസല്‍ എത്തിയതോടെ പ്രശ്നം പരിഹരിച്ചതായും ബസുകളില്‍ ഇന്ധനം നിറക്കാന്‍ കാലതാമസം നേരിട്ടതാണ് ട്രിപ്പുകള്‍ വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....