Thursday, July 3, 2025 12:21 pm

കാസര്‍കോട് ജില്ലയില്‍ ആശ്വാസം ; ഇന്ന് രോഗം ഭേദമായി ആശുപത്രി വിടുന്നത് 30 പേര്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോടിന് ആശ്വാസം. ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായി ആശുപത്രി വിടും. കാസര്‍കോട് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള എട്ടു പേരുമടക്കം 30 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയിട്ടുള്ളത്. ഇവരാണ് ആശുപത്രി വിടുക.

രണ്ടു ആശുപത്രികളിലെയും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷമാകും ഇവരെ വീടുകളിലേക്ക് മാറ്റുക. ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 228 പേര്‍ കൊവിഡ് ചികിത്സയിലുണ്ട്. 123 പേരാണ് കാസര്‍കോട് ജില്ലയില്‍ മാത്രം കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 38 പേരാണ് കാസര്‍കോട് ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. അതേസമയം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ചിലര്‍ക്കും രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗം ഭേദമായിരുന്നു. കാസര്‍ഗോഡ് 9 , ഇടുക്കി 2, പാലക്കാട് 4, തിരുവന്തപുരം 3, തൃശ്ശൂര്‍ 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി മാറാനൊരുങ്ങി മൂന്നാർ

0
ഇടുക്കി :  സഞ്ചാരികളുടെ പ്രിയപ്പെട്ട മൂന്നാര്‍ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി...

സൂംബയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ

0
മലപ്പുറം : ലഹരി വിരുദ്ധ ക്യാപയിൻറെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ...

തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ. ഇന്ന്...

സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പയറ്റുകാലായിൽ പ്രതിഭാസംഗമം നടത്തി

0
മല്ലപ്പള്ളി : സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പയറ്റുകാലായിൽ...