നവവധു കുളത്തില്‍ മരിച്ച നിലയില്‍ ; ആള്‍ക്കൂട്ടം യുവാവിനെ തീ കൊളുത്തി കൊന്നു

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ച്‌ തീ കൊളുത്തി കൊന്നു. അസം നാഗോണിലെ ലാലുങ് ഗാവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവ വധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതിയായ രഞ്ജിത്ത് ബോര്‍ഡോലോയ് ആണ് മരിച്ചത്. ലാലുങ് ഗാവ് പ്രദേശത്തെ ഗ്രാമവാസികള്‍ അടങ്ങുന്ന ജനക്കൂട്ടം യുവാവിനെ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് നവവധുവിനെ ഗ്രാമത്തിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോലീസിനെ അറിയിക്കാതെ ഗ്രാമവാസികള്‍ യുവതിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ സബിത പട്ടോറിനെ കൊന്നതില്‍ തനിക്കും പങ്കുണ്ടെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രഞ്ജിത്താണ് സബിതയെ കൊലപ്പെടുത്തിയതെന്നും സ്ത്രീ വെളിപ്പെടുത്തി. പിന്നാലെ രഞ്ജിത്തിനെ പിടികൂടി പ്രദേശവാസികള്‍ ആക്രമിച്ച്‌ തീ കൊളുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...