കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് 5,54,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ശ്രീകണ്ഠപുരം: സൗത്ത് കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് 5,54,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കൊളക്കാട് കൊല്ലങ്കോട് അയ്യപ്പന്‍ പുഴയിലെ വളപ്പില മാര്‍ട്ടിനെയാണ് (44) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന്റെ നിര്‍ദേശാനുസരണം എസ്.ഐ പി.പി. അശോക് കുമാര്‍ അറസ്റ്റ് ചെയ്തത്. ചെമ്പന്തൊട്ടി നിടിയേങ്ങ തോപ്പിലായിയിലെ മംഗലത്ത് കരോട്ട് റോണി സെബാസ്റ്റ്യന്റെ പരാതിയിലാണ് മാര്‍ട്ടിനെതിരെ കേസെടുത്തത്. മാര്‍ട്ടിന്റെ ഭാര്യ സിലി പൗലോസ്, ബന്ധു അരുണ്‍ പൗലോസ് എന്നിവരും കേസില്‍ പ്രതികളാണ്.

2021 ജനുവരിയില്‍ പല തവണകളായാണ് പണം തട്ടിയെടുത്തത്. മാര്‍ട്ടിന്‍, സിലി എന്നിവരുടെ അക്കൗണ്ടിലാണ് പണം അയച്ചത്. എന്നാല്‍ വിസ ലഭിച്ചില്ല. പണം തിരിച്ചുചോദിച്ചപ്പോള്‍ നല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്. പ്രതികളെല്ലാം ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ്. ഇവരെ പിടികിട്ടാത്തതിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ വിവരം അറിയിച്ചിരുന്നു. മാര്‍ട്ടിന്‍ നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീകണ്ഠപുരം പോലീസ് നെടുമ്പാശ്ശേരിയിലെത്തി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. സി.പി.ഒ വിനില്‍, ഡ്രൈവര്‍ നവാസ് എന്നിവരും മാര്‍ട്ടിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മാര്‍ട്ടിനെ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...