ഭീകരതയ്ക്കെതിരേ പാക് ജനത മുന്നിട്ടിറങ്ങണം – നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഭീകരത വളർത്തുന്ന ശക്തികൾക്കെതിരേ പാകിസ്താൻ ജനത മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പാക് അതിർത്തിയായ കച്ഛിലെ ഭുജിൽ 50,000 കോടിയിലേറെ രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായശേഷം 11 വർഷം പിന്നിടുന്ന ദിവസമാണ് മോദി ഗുജറാത്തിലെത്തിയത്. ‘‘ഭീകരത നിങ്ങളുടെ സർക്കാരിനും സൈന്യത്തിനും ധനാഗമമാർഗമാണ്. ഇതിനെതിരേ പാക് ജനത മുന്നോട്ടുവരണം. അപ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെയും ഭക്ഷണം കഴിച്ച് ജീവിക്കാം. അല്ലെങ്കിൽ എന്റെ വെടിയുണ്ട നേരിടേണ്ടിവരും…’’ -മോദി താക്കീതുനൽകി.

ഇന്ത്യ വിനോദസഞ്ചാരത്തിൽ വിശ്വസിക്കുമ്പോൾ പാകിസ്താൻ ഭീകരതയാണ് വിനോദസഞ്ചാരമെന്ന് കരുതുന്നുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ‘‘അത് ലോകത്തിനാകെ അപകടമാണ്. ഞാൻ പാക് ജനതയോട് ചോദിക്കുന്നു. നിങ്ങളെന്തു നേടി? ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായി മാറിക്കഴിഞ്ഞു. നിങ്ങളുടെ സ്ഥിതിയെന്താണ്? ഭീകരതയെ പ്രോത്സാഹിപ്പിച്ചാൽ നിങ്ങളുടെ ഭാവിയാണ് നശിക്കുന്നത്. പഹൽഗാം സംഭവത്തിനുശേഷം 15 ദിവസം ഞാൻ കാത്തിരുന്നു. പാകിസ്താൻ നടപടിയെടുക്കുമോയെന്നുനോക്കി. പക്ഷേ അത് അവരുടെ അന്നമാണ്.’’

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...

അലമാരയിൽ ഒളിച്ചിരുന്ന കാമുകന് ബന്ധുക്കളുടെ ക്രൂരമർദ്ദനം; തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും പരുക്ക്

0
ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും...

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം....

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിന് എതിരെ കെ സുരേന്ദ്രന്‍

0
കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ...