പത്തനംതിട്ട : ഇലന്തൂർ നെല്ലിക്കാല യൂക്കോ ബാങ്കിൽ കവർച്ചാ ശ്രമം നടത്തിയവരെ അഞ്ച് മാസമായിട്ടും കണ്ടെത്തിയില്ല. കഴിഞ്ഞ ജൂലായ് 10ന് തിങ്കളാഴ്ച ബാങ്ക് തുറന്ന ജീവനക്കാർ കണ്ടത് ലോക്കറിലേക്കുള്ള ഭിത്തി തുരന്ന കാഴ്ചയാണ്. രണ്ടാം ശനിയും ഞായറുമായ രണ്ട് അവധി ദിവസങ്ങൾക്കു ശേഷം ബാങ്ക് തുറന്നപ്പോഴാണ് കവർച്ചാ ശ്രമം കണ്ടത്. ആറൻമുള പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷച്ചുമതല പത്തനംതിട്ട ഡിവൈ.എസ്.പിക്കാണ്. നെല്ലിക്കാലയിൽ 104 കോടിയുടെ നിക്ഷേപമുള്ള യൂക്കോബാങ്കിൽ നടന്ന കവർച്ചാശ്രമത്തിനിടെ നിരവധി തെളിവുകൾ അവശേഷിപ്പിച്ചിരുന്നു. ഭിത്തി തുരക്കാനുപയോഗിച്ച ട്രില്ലിംഗ് മെഷിന്റെ ബിറ്റ് ഒടിഞ്ഞു കിടന്നു. ജനൽ കമ്പി അറുത്തുമാറ്റിയ വീൽ ബ്ളേഡ് തുടങ്ങിയവ പഴയ അരിസഞ്ചിയിൽ ബാങ്കിൽ ഉപേക്ഷിച്ചു പോയത് നിർണായക തെളിവുകളായിരുന്നു. ബാങ്കിനുള്ളിൽ കാപ്പിപ്പൊടിയുടെ കവർ കണ്ടെത്തി. ഭിത്തി പൂർണമായും തുരക്കാൻ കഴിയാതെ വന്നതോടെയാണ് കവർച്ചക്കാർ മടങ്ങിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























