അനധികൃത പാര്‍ക്കിംഗും വഴിയോരക്കച്ചവടവും ; ഗതാഗതകുരുക്കില്‍ ജില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല ഗതാഗത കുരുക്കില്‍. അബാന്‍ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു റോഡിന്‍റെ വളരെക്കുറച്ച് ഭാഗം മാത്രമാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. ഇവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. നഗരത്തില്‍ വാഹനം നിര്‍ത്തിയിടാന്‍ സ്ഥലമില്ലായ്മ വാഹന യാത്രക്കാരെ എറെ ബുദ്ധിമുട്ടിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലും മറ്റും  വരുന്നവർ വാഹനങ്ങൾ റോഡിലിട്ടാണ്  പോകുന്നത്. രാവിലെ ഒമ്പതിന്  റോഡരുകിൽ ഇരുഭാഗത്തുമായി  ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുന്ന രീതിയിൽ  നിര്‍ത്തുന്ന  വാഹനങ്ങൾ സന്ധ്യ കഴിഞ്ഞേ  മാറ്റാറുള്ളൂ.

കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് സ്റ്റാന്റുകള്‍ക്കിടയിലായുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍കഴിയാത്ത വിധം കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ടി.കെ റോഡിലും സെന്‍ട്രല്‍ ജംഗ്ഷന്‍ ഭാഗത്തും ഗതാഗത കുരുക്ക് അതിരൂക്ഷമാണ്. കാല്‍നടയാത്രക്കാരുടെ കാര്യവും മറിച്ചല്ല. നടക്കാന്‍ പോലും പറ്റാത്ത രീതിയില്‍  നടപ്പാത പോലും കയ്യേറിയാണ്  പലരും കച്ചവടം നടത്തുന്നത്. വഴിയോരക്കച്ചവടം പൊടിപൊടിക്കുന്നതോടെ കാൽനടയാത്രക്കാർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. കയ്യേറ്റങ്ങൾ ഇടയ്ക്കിടെ ഒഴിപ്പിക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇവ തിരിച്ചെത്തുന്നതാണ് പതിവ്. വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും ടൗണിൽ നിറയുമ്പോൾ കാൽനട യാത്രക്കാർക്കു സഞ്ചരിക്കാൻ ഇടമില്ല. ചീറിപ്പാഞ്ഞെത്തുന്ന ബസുകളിൽ നിന്നു രക്ഷപ്പെട്ട് ടൗണിലൂടെ സഞ്ചരിക്കാനും ഭാഗ്യം പരീക്ഷിക്കണമെന്ന് ആളുകള്‍  പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...