ജനകീയ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനങ്ങൾ അംഗീകാരം നൽകും : പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ അംഗീകാരം നൽകുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാമതും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. നിരാലംബരായ ജനങ്ങൾക്ക്‌ ഏറെ ആശ്വാസം സാമൂഹിക ക്ഷേമ പെൻഷനുകളിലൂടെ ലഭിക്കും. 35 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി സംസ്ഥാനത്തെ സ്ത്രീകൾക്ക് വലിയ പ്രതീക്ഷ നൽകുമെന്നും എംഎൽഎ പറഞ്ഞു. അംഗൻവാടി ജീവനക്കാർക്കും ആശാവർക്കർമാർക്കും പുതിയ പ്രഖ്യാപനത്തിലൂടെ നേട്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ട് ചേർന്ന കേരളാ കോൺഗ്രസ്‌ (എം) റാന്നി നിയോജകമണ്ഡലം കോർ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ.ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു.ബിബിൻ കല്ലമ്പറമ്പിൽ, ബോബി കാക്കനാപള്ളിൽ,റിന്റോ തോപ്പിൽ,ലിജോ വാളനാംകുഴിയിൽ,എംസി ജയകുമാർ, ടോമി വടക്കേമുറിയിൽ,ബെഹനാൻ ജോസഫ്,സാബു കുറ്റിയിൽ,ടോം ആയല്ലൂർ,ജോർളി മാത്യു, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. സിബി ജെയിംസ്,ടിബു പുരക്കൽ, ദിലീപ് ഉതിമൂട്, മാത്യുകുട്ടി ഏഴകുന്നേൽ, മാത്യുകുട്ടി നൊചെമണ്ണിൽ,കോശി എബ്രഹാം,എൻ എസ് ശോഭന, ഫിലിപ്പ് തേവർകാട്ടിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ശോഭ ചാർളി, ജോമോൻ ജോസ്, അജയ്കുമാർ, കോശി കുരുടാമണ്ണിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...