കേരളപ്പിറവി ദിനം നവംബർ 1 കിടപ്പാടം സംരക്ഷണ ദിനം ; കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : 2022 നവംബർ 1 കേരളപ്പിറവി ദിനം കിടപ്പാട സംരക്ഷണ ദിനമായി ആചരിക്കാനും 1 മുതൽ 7 വരെ കിടപ്പാട സംരക്ഷണ വാരാചരണം നടത്തുവാനും കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി തീരുമാനിച്ചു. പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച 4. 30 ന് കുന്നന്താനം നടക്കൽ ജംഗ്ഷനിൽ വെച്ച് ജോസഫ് എം. പുതുശ്ശേരി നിർവഹിക്കും. ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിക്കും.

ഇല്ലാത്ത പദ്ധതിയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നത് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി, പദ്ധതിയുടെ പേരിൽ നടത്തുന്ന ധൂർത്തും ദുർവ്യയവും നിർത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ വീണ്ടും സർവ്വേ നടപടികൾ നടത്താൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ശക്തമായ സമരപടി പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചതെന്ന്  ഭാരവാഹികള്‍ പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി രണ്ടാം തീയതി മുതൽ ഏഴ് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രാദേശിക യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രതിഷേധ പരിപാടികളും നടത്തുമെന്ന് കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കൺവീനർ മുരുകേഷ് നടക്കൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ വിദ്യാർഥി സമരത്തിനെതിരെ ക്രൂരമായ അപവാദ പ്രചാരണങ്ങളാണ് ആർഎസ്എസും അവരുടെ...

0
ഡൽഹി: ഡൽഹി ജന്തർ മന്തറിൽ അരങ്ങേറിയ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ...

ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

0
ഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ പോലീസ് അതിക്രമങ്ങളിൽ കർശന നിലപാടുമായി സുപ്രിംകോടതി. ക്രിമിനൽ...

ഹരിപ്പാട്ട് സ്വന്തം സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട പൊളിച്ച സംഭവത്തിൽ പോലീസ് നടപടി വിവാദത്തിൽ

0
ആലപ്പുഴ: ഹരിപ്പാട്ട് സ്വന്തം സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട ശ്രീവൽസം ഗ്രൂപ്പ് പൊളിച്ച...

ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ്...