ജനകീയ പ്രതിരോധ ജാഥ ; ആവേശോജ്വല സ്വീകരണം നൽകാൻ മൂന്ന്‌ മണ്ഡലങ്ങളിൽ പര്യടനം ഇന്ന്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാനൊരുങ്ങി ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളും. ആറന്മുള മണ്ഡലത്തിൽ പത്തനംതിട്ട പഴയ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാൻഡിൽ ചൊവ്വാഴ്‌ച രാവിലെ 10നാണ്‌ സ്വീകരണം. കോന്നി പുതിയ കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിൽ പകൽ 11നും അടൂർ കെഎസ്‌ആർടിസി കോർണറിൽ പകൽ മൂന്നിനും സ്വീകരണം നൽകും. ജാഥയ്‌ക്ക്‌ ആവേശോജ്വല സ്വീകരണം നൽകാൻ മൂന്ന്‌ മണ്ഡലങ്ങളും കൊടിതോരണങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. കർഷകരും കർഷക തൊഴിലാളികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജാഥയെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുന്നു.

ഇരവിപേരൂർ, കോഴഞ്ചേരി പത്തനംതിട്ട ഏരിയകളിൽൽ നിന്നുള്ള പ്രവർത്തകരും ജനങ്ങളുമാണ് പത്തനംതിട്ട നഗരത്തിലെത്തുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിവിധ മേഖലകളിലെ വ്യക്തികളുമായി കുമ്പഴ ഹിൽ പാർക്ക്‌ ഹോട്ടലിൽ രാവിലെ 8.30ന് കൂടിക്കാഴ്ച നടത്തും. 9ന് വാർത്താസമ്മേളനം. അതിനുശേഷം ജാഥാക്യാപ്റ്റനെ അബാൻ ജങ്‌ഷനിൽനിന്നും തുറന്ന വാഹനത്തിൽ സ്വീകരിക്കും. അമ്മൻകുടം, പടയണി കോലം, ബാൻഡ് മേളം തുടങ്ങിയവയുമായി വർണാഭമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. സമ്മേളനം തുടങ്ങും മുമ്പ്‌ സുനിൽ കർത്തവ്യത്തിന്റെ നാടൻ പാട്ട്‌ അവതരണം നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...