മംഗളുരു : അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കര്‍ണ്ണാടക നാട്ടേക്കാലിലാണ് സംഭവം. പീഡനത്തിനിരയായ കൂട്ടിയുടെ കരച്ചില്‍ ശ്രദ്ധയില്‍പ്പെട തലപ്പാടി സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തക യഷുപക്കാലയുടെ ഇടപെടലിലൂടെയാണ് ബംഗളൂരു കലാശിപ്പാളയത്തെ ആരിഫ് പാഷയെ (30) നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ ആരിഫ് പാഷ മധുര പലഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കൂട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയത്. യുവാവ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതോടെ പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു.
ആ സമയത്താണ് ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യഷുപക്കാല കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വാഹനം നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ആരിഫ് പരാഷയിക്കെതിരെ ഉള്ളാള്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു