പത്തനംതിട്ട : നാലാം പ്രാവശ്യവും നിറഞ്ഞ സ്നേഹവും വന്‍ ഭൂരിപക്ഷവും നല്‍കി വിജയിപ്പിച്ച പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ ആ സ്നേഹം ഇരട്ടിയായി തിരികെ നല്‍കുമെന്ന് ആന്‍റോ ആന്‍റണി എ.പി പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയ ആന്‍റോ ആന്‍റണി എം.പി ഡി.സി.സി ആസ്ഥാനമായ പത്തനംതിട്ട രാജീവ് ഭവനില്‍ സന്ദര്‍ശനം നടത്തുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് മുന്നില്‍ നിന്ന് നയിച്ച ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനേയും മറ്റ് നേതാക്കളേയും നന്ദി അറിയിക്കുകയും ചെയ്തു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരിച്ചു. അനുമോദന യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, നേതാക്കളായ മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റോജിപോള്‍ ദാനിയേല്‍, സജി കൊട്ടയ്ക്കാട്, ഹരികുമാര്‍ പൂതങ്കര, ജി. രഘുനാഥ്, ജെറി മാത്യു സാം, നഹാസ് പത്തനംതിട്ട, അബ്ദുള്‍ കലാം ആസാദ്, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു. ആന്‍റോ ആന്‍റണി എം.പി നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.