വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും : കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി. വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആർടിസി പ്രസിദ്ധീകരിച്ചിരുന്നു. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ കയറിയാൽ പട്ടിക കാണാം. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള ലോഗിൻ ഐഡി (ലിസ്റ്റിൽ ഉള്ള സ്‌കൂളിന്റെ ഇ-മെയിൽ വിലാസം ) ഉപയോഗിക്കണം. ഫോർഗോട്ട് പാസ്‍വേഡ് മുഖേന പാസ്‍വേർഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ മെയിലിൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് തുടർനടപടികൾ പൂർത്തിയാക്കാവുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.

പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്കൂളുകളും കോളേജുകളും മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂള്‍ രജിസ്ട്രേഷൻ / കോളജ് രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. കെഎസ്ആർടിസിയുടെ ഹെഡ് ഓഫീസിൽ നിന്നും അനുമതി എസ് എം എസ് / ഇ മെയിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം സ്ഥാപനങ്ങൾക്ക് ലോഗിൻ ചെയ്ത് പോർട്ടലിൽ പ്രവേശിച്ച് തുടർ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു വിവരങ്ങൾക്കും [email protected] എന്ന ഇ – മെയിലിൽ ബന്ധപ്പെടാമെന്നും കെഎസ്ആർടിസി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി...

ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യദിനാഘോഷം : പത്തനംതിട്ടയില്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു

0
പത്തനംതിട്ട : 80 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പത്തനംതിട്ടയില്‍...

വള്ളിക്കോട് പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 13 മുതല്‍ 18 വരെ

0
വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കല്‍, ബജറ്റ്,...