ജനങ്ങളുടെ സ്നേഹം ഇരട്ടിയായി തിരിച്ചു നല്‍കും : ആന്‍റോ ആന്‍റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാലാം പ്രാവശ്യവും നിറഞ്ഞ സ്നേഹവും വന്‍ ഭൂരിപക്ഷവും നല്‍കി വിജയിപ്പിച്ച പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ ആ സ്നേഹം ഇരട്ടിയായി തിരികെ നല്‍കുമെന്ന് ആന്‍റോ ആന്‍റണി എ.പി പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയ ആന്‍റോ ആന്‍റണി എം.പി ഡി.സി.സി ആസ്ഥാനമായ പത്തനംതിട്ട രാജീവ് ഭവനില്‍ സന്ദര്‍ശനം നടത്തുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് മുന്നില്‍ നിന്ന് നയിച്ച ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനേയും മറ്റ് നേതാക്കളേയും നന്ദി അറിയിക്കുകയും ചെയ്തു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വീകരിച്ചു. അനുമോദന യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, നേതാക്കളായ മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റോജിപോള്‍ ദാനിയേല്‍, സജി കൊട്ടയ്ക്കാട്, ഹരികുമാര്‍ പൂതങ്കര, ജി. രഘുനാഥ്, ജെറി മാത്യു സാം, നഹാസ് പത്തനംതിട്ട, അബ്ദുള്‍ കലാം ആസാദ്, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു. ആന്‍റോ ആന്‍റണി എം.പി നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മിനി സ്റ്റേഷനിലെ 12 ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ വിവിധ...

ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം : കണ്ണടച്ച് നഗരസഭ

0
പത്തനംതിട്ട : ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം. നഗരത്തിലെ സ്വകാര്യ...

കർക്കിടക വാവുബലി : കോന്നി ഗ്രാമ പഞ്ചായത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കർക്കിടക വാവുബലി കേന്ദ്രങ്ങളായ മുരിങ്ങമംഗലം...

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...