ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം : കണ്ണടച്ച് നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം. നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്ത് ഇത്തരത്തിലുള്ള പാത്രങ്ങളുടെ കച്ചവടം വര്‍ധിക്കുകയാണ്. യാതൊരു ഗുണനിലവാരവുമില്ലാത്ത പാത്രങ്ങളാണ് ഇതെന്നാണ് വാങ്ങി ഉപയോഗിച്ചവര്‍ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ഇത്തരം പാത്രങ്ങള്‍ നഗരത്തില്‍ വില്ക്കുന്നുണ്ട്. മുന്‍പ് കൊല്ലം നഗരത്തില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ അനധികൃതമായി വിറ്റഴിച്ചതിനെതിരെ കൊല്ലം നഗരസഭ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും പാത്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഈ പാത്രങ്ങള്‍ ഗ്യാസ് അടുപ്പില്‍ ചൂടാകുമ്പോള്‍ പുക ഉയരുകയും ഇതിനുള്ളിലെ ആവരണം കത്തിപോകുന്നതായും പരാതിയുണ്ട്. ഇത് ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പൊതു ജനങ്ങള്‍ പറയുന്നത്. ഇതര സംസ്ഥാനക്കാരാണ് ഇത്തരത്തില്‍ പാത്രങ്ങള്‍ വില്‍ക്കുന്നവരില്‍ ഏറെയും. ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരം പാത്രങ്ങളുടെ അനധികൃത കച്ചവടം സജ്ജീവമായി തുടരുമ്പോഴും ആരോഗ്യ വകുപ്പും നടപടികള്‍ സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപമുയരുന്നത്. ഗുണനിലവാര മുദ്രകള്‍ പോലുമില്ലാത്ത ഇത്തരം പാത്രങ്ങള്‍ വളരെ കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...