ജനപങ്കാളിത്തമാണ് നാടിന്റെ സമഗ്രവികസനത്തിന് ആവശ്യം : കെ. യു. ജനീഷ്‌കുമാര്‍

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട: ജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് നാടിന്റെ സമഗ്രവികസനത്തിന് ആവശ്യമെന്ന് അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരക എസ്എന്‍ഡിപി ഹാളില്‍ നടന്ന സേവാസിന്റെ – സെല്‍ഫ് എമര്‍ജിങ് വില്ലേജ് ത്രൂ അഡ്വാന്‍സ്ഡ് സപ്പോര്‍ട്ട് (നൂതന പിന്തുണയോടെ സ്വാശ്രയത്വത്തിലേക്കുയരുന്ന ഗ്രാമം) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്താണ് മെഴുവേലി. വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ടുപോകാനുള്ള സാധ്യതകള്‍ മനസ്സിലാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി അവരുടെ അഭിരുചികളും താല്‍പര്യങ്ങളും മനസ്സിലാക്കുകയാണ് പ്രധാനം. വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പദ്ധതികളിലൂടെ ലഭിക്കുന്ന പിന്തുണയിലൂടെ അവരുടെ സൃഷ്ടികള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ സാധിക്കും. സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ പിന്തുണകൂടിയാണ് ഇത്തരം പദ്ധതികളുടെ വിജയമെന്നും എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സേവാസിന്റെ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു . മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സമഗ്രശിക്ഷ എസ്പിഡി ഡോ. എ. ആര്‍. സുപ്രിയ പദ്ധതി വിശദീകരണം നടത്തി. മെഴുവേലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയ ഉണര്‍വ് പുസ്തക പ്രകാശന എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തും സമഗ്രശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക, വിദ്യാഭ്യാസം, സാംസ്‌കാരികബോധം, തൊഴില്‍ നൈപുണി മേഖലകള്‍ എന്നിവയില്‍ മികവ് നേടാന്‍ സഹായിക്കുക, വിവിധ തരം പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും, ജീവിതനൈപുണിയും നേടത്തക്കവിധത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയാണ് സേവാസ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. 2023 ഫെബ്രുവരിയില്‍ സേവാസ് പഞ്ചായത്ത് കര്‍മസമിതി രൂപീകരിച്ച് പഞ്ചായത്തിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രാഥമിക പഠനവും പരിശീലനവും നടത്തി. അവധിക്കാലത്ത് ഫുട്‌ബോള്‍, ചിത്രകലാ പരിശീലനങ്ങളും സംഘടിപ്പിച്ചു.

മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. എസ്. അനീഷ് മോന്‍, ബ്ലോക്ക് പഞ്ചായത്തംഗം രജിത കുഞ്ഞുമോന്‍, ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത് കുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിനീത അനില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി രാജു, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ പി ജയലക്ഷ്മി, തൃതല പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യന്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ

0
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ. മിഡില്‍ ഈസ്റ്റ് യുദ്ധവും...

കാനഡയിലെ കോളേജിൽ അഡ്മിഷന്‍ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തി : BB...

0
ചണ്ഡീഗഡ് : കാനഡയിലെ കോളേജിൽ അഡ്മിഷന്‍ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി...

ജാമ്യത്തിലിറങ്ങിയ ശേഷവും തന്നെ അധിക്ഷേപിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ ; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും...

0
പത്തനംതിട്ട: ജാമ്യത്തിലിറങ്ങിയ ശേഷവും തന്നെ അധിക്ഷേപിച്ചെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ്...

വഖഫ് ബോർഡ് വിവാദത്തിൽ സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം : വഖഫ് ബോർഡ് വിവാദത്തിൽ സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷ...