ജനപ്രതിനിധികള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് മാതൃക കാട്ടണം : പ്രൊഫ. പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ ജനപ്രതിനിധികള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് മാതൃക കാട്ടണമെന്ന് കെ.പി.സി.സി കോര്‍ കമ്മിറ്റി അംഗവും മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ ജനപ്രതിനിധികളുടെ ഏകദിന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് രാജ് നിയമത്തിന്‍റെ അന്തസത്തക്ക് നിരക്കാത്ത രീതിയില്‍ ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ ഭരണത്തില്‍ കടന്നുകയറ്റം നടത്തുകയും തനത് ഫണ്ട് ഉള്‍പ്പെടെ വെട്ടിക്കുറക്കുകയും വകമാറ്റി ചിലവഴിക്കുകയും ചെയ്ത് പിണറായി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുകയും ചെയ്തതായി പ്രൊഫ.പി.ജെ. കുര്യന്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അര്‍ഹമായ ഫണ്ടും അധികാരങ്ങളും പുനസ്ഥാപിച്ച് ശക്തിപ്പെടുത്തുമെന്ന് പ്രൊഫ.പി.ജെ. കുര്യന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ റോബിന്‍ പീറ്റര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജി. രഘുനാഥ്, അടൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റീന സാമുവല്‍, അഡ്വ.സി.വി. ശാന്തകുമാര്‍, ഈപ്പന്‍ കുര്യന്‍, റോജി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

ചെന്നൈയിലെ രണ്ടാം വിമാനത്താവളപദ്ധതി ഉപേക്ഷിച്ചു, സൗജന്യ എൽപിജി ; പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

0
ചെന്നൈ : ചെന്നൈയിൽ രണ്ടാമതൊരു വിമാനത്താവളത്തിനുള്ള പദ്ധതി ഉപേക്ഷിച്ചും പുതിയ സൗജന്യ...

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...