പേരാമ്പ്ര കാർ തീപിടുത്തം : ദുരൂഹത തുടരുന്നു ; സോനയെ സ്വന്തം മകളെപ്പോലെയാണ് കണ്ടതെന്ന് ഭർതൃപിതാവ്

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ഭർത്താവ് രജിൻ ലാലിന്റെ കുടുംബം ആവശ്യപ്പെട്ടു. സോനയെ താൻ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നതെന്നും അവർ തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രജിൻ ലാലിന്റെ പിതാവ് രാജൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് മുൻപ് സോന പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ സോന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും രജിൻ ലാലിന്റെ നിർദ്ദേശപ്രകാരമായിരിക്കാം പെട്രോൾ വാങ്ങിയതെന്നുമാണ് സോനയുടെ കുടുംബം ആരോപിക്കുന്നത്.

രജിൻ ലാലിൽ നിന്നും സോനയ്ക്ക് വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സോനയുടെ വീട്ടുകാർ ആവർത്തിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സോനയുടെ കുടുംബം തങ്ങളെ വന്നു കണ്ടിട്ടില്ലെന്ന് രാജൻ ആരോപിച്ചു . സോനയും രജിനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സിനിമ കാണുകയും ചെയ്യുന്ന പതിവുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ വെച്ചാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ കുടുംബം ഒന്നടങ്കം അപകടത്തിലാകുമായിരുന്നു എന്നതിൽ തങ്ങൾക്ക് ആശ്വാസമുണ്ടെന്നും, എന്തിനാണ് സോന ഇങ്ങനെ ചെയ്തതെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...