മുന്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലെ പരാമർശങ്ങളിൽ മുൻ മന്ത്രി വി.ശിവൻകുട്ടിക്കെതിരെ മുൻ മേയർ ആര്യാ രാജേന്ദ്രൻ രം​ഗത്തെത്തി. തന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്നും വി ശിവൻകുട്ടി സെക്രട്ടറിയറ്റിൽ പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. ആര്യാ രാജേന്ദ്രനെതിരെ വി ശിവൻകുട്ടി യോഗത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രന്റെ മറുപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റിൽ ശിവൻകുട്ടി പറഞ്ഞത് തെറ്റായ കാര്യമാണെന്നും തെറ്റായ പരാമർശങ്ങൾ വാർത്തയായ സാഹചര്യത്തിൽ മാധ്യമങ്ങളോട് വിശദീകരിക്കണമെന്നാണ് ആര്യ രാജേന്ദ്രന്റെ ആവശ്യം. മുതിർന്ന നേതാക്കൾ പുതിയ ആൾക്കാരോട് ഇങ്ങനെ പെരുമാറിയാൽ എന്തു ചെയ്യുമെന്നും മുൻ മേയറായ ആര്യ ചോദിച്ചു.

ആര്യ രാജേന്ദ്രൻ പ്രചരണത്തിനിറങ്ങിയത് വോട്ടുകുറച്ചെന്ന് വി ശിവൻകുട്ടി ജില്ലാ സെക്രട്ടറിയറ്റിൽ വിമർശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ആര്യയുടെ മറുപടി. തിരഞ്ഞെടുപ്പ് സമയത്ത് വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കം എതിർത്തു. കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്നും 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ആ ബൂത്തിൽ വെറും അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് കിട്ടിയതെന്നുമാണ് വി.ശിവൻകുട്ടി വിമർശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ ; നെല്ലിയാമ്പതി ചുരം റോഡിൽ മരം കടപുഴകി വീണു

0
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി ചുരംപാതയിൽ കൂറ്റൻ മരം കടപുഴകി വീണു....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...