പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി. ബൂത്ത് ഏജൻ്റ് സജിത മോഹനന്റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി. സിപിഐഎം പ്രവര്‍ത്തകരാണ് ആ പിന്നിൽ എന്നാണ് യുഡിഎഫ് ആരോപണം. പേരാവൂര്‍ മണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് സർക്കാർ യു പി സ്കൂളിലാണ് സംഭവം. വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് യുഡിഎഫ് ആരോപിച്ചു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

തളിപ്പറമ്പ് മണ്ഡലത്തിൽ ബിജെപി ബൂത്ത് ഏജന്റിനെ മർദ്ദിച്ചതായും പരാതിയുണ്ട്. കയരളം എയുപി സ്കൂളിലെ 165ാം നമ്പർ ബൂത്തിലെ ബിജെപി ഏജൻ്റ് കെ കെ സോമനാണ് മർദ്ദനമേറ്റത്. സിപിഐഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബിജെപിയുടെ ആരോപണം. പരിക്കേറ്റ സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...