Tuesday, May 13, 2025 2:32 pm

ഒരാഴ്ചയ്ക്കിടെ അഞ്ചുപേര്‍ മരണം : നൂറിലേറെ പേര്‍ക്ക് രോഗം ; പേരാവൂര്‍ അഗതി മന്ദിരത്തില്‍ കോവിഡ് ഉറഞ്ഞു തുള്ളുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികള്‍ക്ക് കൊവിഡ്. ഒരാഴ്ചയ്ക്കിടെ അഞ്ചുപേര്‍ മരിച്ചു. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഇതുവരെ ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല.

മാനസികാസ്വാസ്ഥ്യമുള്ളവരടക്കം പലരുടെയും നില അതീവ ഗുരുതരമാണ്. സഹായം അഭ്യര്‍ഥിച്ചിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരിഞ്ഞു നോക്കുന്നില്ലന്നും പരാതിയുണ്ട്. അനാഥരും മനോനില തകരാറിലായവരുമടക്കം 224 പേരാണ് ഇവിടെ അന്തേവാസികളായുളളത്. ഇതില്‍ തൊണ്ണൂറിലധികം പേര്‍ക്കാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒരു സ്ത്രീ അടക്കം അഞ്ച് പേര്‍ ഒരാഴ്ചക്കിടെ മരിച്ചു.

രോഗം ബാധിച്ച പലരുടെയും നില അതീവ ഗുരുതരമാണ്. പൊതു ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നിലവില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇവിടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഈ സഹായങ്ങള്‍ നിലച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും ഇവിടേക്ക് തിരിഞ്ഞ് നോക്കാതായതോടെ അന്തേവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്.

കോവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും നല്‍കുന്നുണ്ട്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ ഇവിടെത്തെ മറ്റ് രോഗികളുടെ ചികിത്സയും മുടങ്ങിയ സാഹചര്യമാണുള്ളത്. രണ്ടുവര്‍ഷമായി സര്‍ക്കാര്‍ ഗ്രാന്റ് കിട്ടാത്തതും പ്രശ്‌നം ഗുരുതരമാക്കി. സുമനസുകള്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അഗതി മന്ദിരം നടത്തിപ്പുകാര്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് നേതാവ് വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ശോഭ സുരേന്ദ്രൻ

0
തൃശൂർ: കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ...

4പിഎം യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു

0
ഡൽഹി: 4പിഎം ന്യൂസ് യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര...

ഇന്ത്യക്കെതിരെ പാക് ഗ്രൂപ്പുകള്‍ നടത്തിയത് 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍

0
ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് പാക്...

മുഹമ്മദ് സുബൈറിന് വധഭീഷണിയുമായി സംഘപരിവാർ പ്രൊഫൈലുകൾ

0
ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിന് സംഘപരിവാർ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ...