വാങ്ങാന്‍ ജനം ക്യൂ – വളര്‍ച്ച 446 ശതമാനം ; അമ്പരന്ന് ഈ ബൈക്ക് കമ്പനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ വീലര്‍ ബ്രാന്‍ഡ് ‘ജോയ് ഇ-ബൈക്ക്’ന്റെ ഉല്‍പ്പാദകരായ വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ജൂലൈയില്‍ വന്‍ കുതിപ്പ്. വേഗം കുറഞ്ഞ മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് ഏറിയതോടെ കമ്പനി ജൂലൈയില്‍ മാത്രം 945 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി പറയുന്നു. 2020 ജൂലൈയിലെ വില്‍പ്പന 173 യൂണിറ്റായിരുന്നുവെന്നും ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 446 ശതമാനമാണ് വളര്‍ച്ച എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അധികൃതരുടെ ഭാഗത്തു നിന്നും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചത് വളര്‍ച്ചയെ സഹായിച്ചുവെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്നേഹ ഷൗച്ചേ പറഞ്ഞു. സുസ്ഥിര മൊബിലിറ്റിയെ കുറിച്ചും ഇന്ധന വില വര്‍ധനവിനെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം കൂടിയതും ഉപഭോക്താക്കളെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിച്ചതും ഡിമാന്‍ഡ് കൂടുന്നതിന് വഴിയൊരുക്കിയെന്നും ഷൗച്ചേ കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ അര്‍ബന്‍ മേഖലയില്‍ നിന്നും സെമി അര്‍ബന്‍ മേഖലയില്‍ നിന്നും ഡിമാന്‍ഡ് ഏറുന്നതായാണ് കാണുന്നതെന്നും വരുന്ന ഉല്‍സവ കാലത്തോടെ വില്‍പ്പന ഇനിയും കുതിക്കുമെന്ന് ഉറപ്പുണ്ടെന്നും സ്നേഹ ഷൗച്ചേ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...