യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് പണയാഭരണങ്ങളും പണവും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് പണയാഭരണങ്ങളും പണവും കവര്‍ന്നു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവ‍ർന്നത്. നെടുമങ്ങാട് വലിയമലയിൽ പണയസാധനങ്ങൾ എടുക്കാൻ വന്നതായിരുന്നു. അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. പഴയ പണയാഭരണം ബാങ്കിൽ നിന്ന് എടുത്ത് നൽകുന്ന എജൻ്റ് ആണ് ജീ മോൻ. സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീറിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വലിയമലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു സംഭവം. മോഷ്ടാക്കൾ ഉപയോഗിച്ച കാർ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഓൾട്ടോ കാർ ആണ് കണ്ടെത്തിയത്. വെഞ്ഞാറമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് കാർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....