വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്കൊരു കൈത്താങ്ങ്‌ നല്‍കാന്‍ മാജിക്ക് ഷോയുമായി പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥി ബിജോ

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂര്‍ : വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്കൊരു കൈത്താങ്ങ്‌ നല്‍കാന്‍ മാജിക്കുമായി ബിജോ കെ. ജോണ്‍സണ്‍. കൈപ്പട്ടൂര്‍ സെന്റ്‌ ജോര്‍ജസ്‌ മൗണ്ട്‌ ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ബിജോ. വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ബിജോ പ്രൊഫഷണല്‍ മജീഷ്യന്‍ കൂടിയാണ്‌. സെന്റ്‌ ജോര്‍ജസ്‌ മൗണ്ട്‌ ഹൈസ്‌ക്കൂളില്‍ മാജിക്‌ അവതരിപ്പിച്ച്‌ സമാഹരിച്ച തുക വയനാട്‌ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കും. ഉരുള്‍പൊട്ടലില്‍ സ്‌കൂളിലെ കെട്ടിടങ്ങള്‍ തകരുകയും അന്‍പതോളം കുട്ടികള്‍ മരിക്കുകയും ചെയ്‌തപ്പോള്‍ മുതല്‍ ബിജോയുടെ മനസ്‌ അസ്വസ്‌ഥമായിരുന്നു. വീടും കൂട്ടുകാരും പഠനോപകരണങ്ങളും നഷ്‌ടപ്പെട്ട്‌ വേദനയില്‍ കഴിയുന്ന വെള്ളാര്‍മലയിലെ കൂട്ടുകാരെ സഹായിക്കണമെന്ന ആഗ്രഹം അന്നു തന്നെ മാതാപിതാക്കളോടും അധ്യാപകരോടും പങ്കുവെച്ചിരുന്നു. ഹെഡ്‌മിസ്‌ട്രസ്‌ കവിത വി. കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. എ.കെ. ജയശീ, റോയി ജോണ്‍, ഫ്രെഡി ഉമ്മന്‍, അജി മാത്യു, എം.പി.ഷാജി, റീന ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...