തിരുവനന്തപുരം: പെരിയ കേസില്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടെ നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്‌പോര്. ആരെങ്കിലും പറയുന്ന വിടുവായത്തത്തിന് മറുപടി നല്‍കാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം ബഹളവുമായി എഴുനേറ്റത്.
പെരിയ കേസില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ബഹളം സ്പീക്കര്‍ നിയന്ത്രിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. കള്ള റാസ്‌കല്‍, പോക്രിത്തരം തുടങ്ങിയ വാക്കുകള്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് വി.ഡി. സതീശന്‍ ഏഴുന്നേറ്റു. മുഖ്യമന്ത്രി മൈക്ക് ഓഫാക്കാന്‍ വിട്ടു പോയതിനാല്‍ മുഖ്യന്റെ മൈക്ക് വഴി ജയരാജന്റെ സുവിശേഷം പുറത്തറിഞ്ഞത്.