തിരുവല്ല : പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിലുള്ള ‘കിളിക്കൂട്’ ദ്വിദിന സഹവാസക്യാമ്പ് തുടങ്ങി. പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എൻ.രാജേഷ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. വി.കെ.മിനികുമാരി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.അനു, പെരിങ്ങര ഗ്രാമപ്പഞ്ചായത്തംഗം സനിൽ കുമാരി, സി.ഡി.എസ്. ചെയർപേഴ്‌സൺ ഗീതാ പ്രസാദ്, പ്രഥമാധ്യാപിക എസ്.എൽ.ഷമീമ, കെ.അജയകുമാർ, എസ്.ഷെഫീന, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം ലീഡർ ജി.എം.അനഘ എന്നിവർ പ്രസംഗിച്ചു. ഒന്നാം ദിവസം കുട്ടികളും നിയമവും എന്ന വിഷയത്തിൽ ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡംഗം ഡോ. ആർ.വിജയമോഹനൻ, നൗഫൽ പുത്തൻപുരയ്ക്കൽ എന്നിവർ ക്ലാസ് നയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























