പെരിങ്ങരയില്‍ മാതൃകാ പച്ചത്തുരുത്ത് വികസിപ്പിക്കും ; ശുചീകരണം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ ഹൈസ്‌കൂള്‍ അങ്കണത്തിലെ പച്ചത്തുരുത്തിനെ മാതൃകാ പച്ചത്തുരുത്തായി വികസിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ ശുചീകരണത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹന്‍ നിര്‍വഹിച്ചു.

പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഈപ്പന്‍ കുര്യന്‍, അഡ്വ. സതീഷ് ചാത്തങ്കേരി, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, നേച്ചര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ ശരത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സരസ്വതി അന്തര്‍ജനം, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി, പിടിഎ പ്രതിനിധി, അധ്യാപകര്‍, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, പ്രവര്‍ത്തകര്‍, ഹരിത കേരളം മിഷന്‍ പ്രവര്‍ത്തകരായ മായ മോഹന്‍, ശരണ്യ എസ്.മോഹന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇരുനൂറില്‍ അധികം ജീവജാലങ്ങളെ ഉള്‍പ്പെടുത്തിയാണ് മാതൃകാ പച്ചത്തുരുത്ത് വികസിപ്പിക്കുന്നത്. ഓരോ വൃക്ഷവും ഏതു വിഭാഗത്തില്‍പ്പെട്ടത് ആണെന്നും അതിന്റെ ജൈവനാമം എന്താണെന്നും അറിയുന്നതിന് സംവിധാനം ഒരുക്കും. തോട് നവീകരണം, വൃക്ഷങ്ങളുടെ പേര്, ഉപയോഗം എന്നിവ കാണിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. നടപ്പാത, ബെഞ്ച്, ഓപ്പണ്‍ ക്ലാസ് റൂം, ജൈവവേലി, ശുചിമുറി തുടങ്ങിയവ മാതൃകാ പച്ചത്തുരുത്തിന്റെ ഭാഗമായി ഒരുക്കുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...