തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ചെങ്ങന്നൂർ താലൂക്ക് റസിഡൻസ് വെൽഫെയർ കോ- ഓപ്പറേറ്റിവ് സൊസൈറ്റി, ചെങ്ങന്നൂർ വിൻസെന്റ് ഡിപോൾ സൊസൈറ്റി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പേരിശ്ശേരി ഐ.എച്ച്. ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
സഹകരണ സംഘം പ്രസിഡന്റ് എം. ജി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സജി ചെറിയാൻ എം. എൽ.എ. ഉദ്‌ഘാടനം ചെയ്യ്തു. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ- ഓഡിനേറ്റർ പി. പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. പുഷ്പഗിരി ആശുപത്രി പി.ആർ.ഒ ജിൻസൺ ജോഷ്വ ക്യാമ്പിനെപ്പറ്റി വിശദീകരണം നടത്തി. ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്, ഡെർമറ്റോളജി, ഓർത്തോ, കാർഡിയോളജി, ഗൈനക്കോളജി, ഇ,എൻ. ടി, ദന്തൽ, നേത്ര രോഗം എന്നീ പരിശോധനാ വിഭാഗങ്ങളിലായി എണ്ണൂറോളം പേർ പങ്കെടുത്തു. സംഘം സെക്രട്ടറി ജോൺസി ചെറിയാൻ കൃതജ്ഞതയർപ്പിച്ചു.