നെറ്റിപ്പട്ടം അണിഞ്ഞ് ഭഗവതിയുടെ തിടമ്പുമേറ്റി ഉത്സവത്തിന്‌ മാരുതി ഒമിനി വാന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍:  ഉത്സവത്തിന് തിടമ്പേറ്റാന്‍ എത്തിച്ച ആന കാണിച്ച കുസൃതിയെ തുടര്‍ന്ന് ഭഗവതിയുടെ തിടമ്പേറ്റിയത് മാരുതി ഒമിനി വാന്‍. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പീച്ചി തുണ്ടത്ത് ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തിടമ്പേറ്റാനായിട്ടാണ് ചോപ്പീസ് കുട്ടിശങ്കരന്‍ എന്ന ആനയെ എത്തിച്ചത് . തിടമ്പേറ്റുന്നതിന് മുന്നോടിയായി കുളിപ്പിക്കാന്‍ കനാലില്‍ ഇറങ്ങിയ കുട്ടിശങ്കരന്‍ തിരിച്ച്‌ കരക്ക് കയറാന്‍ തയ്യാറായില്ല . ഇതോടെയാണ് ആനയ്ക്ക് പകരം ഒമ്നി വാനില്‍ തിടമ്പേറ്റാന്‍ ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിച്ചത്.

പൊടിപ്പാറയില്‍ ഇടതുകര കനാലിലാണ് എഴുന്നള്ളിപ്പിന് മുമ്പ് ആനയെ കുളിപ്പിക്കാനിറക്കിയത്. എന്നാല്‍ വെളത്തില്‍ ഇറക്കിയ ആന തിരികെ കയറാന്‍ കൂട്ടാക്കിയില്ല . രണ്ടര മണിക്കൂറോളം നേരം വെള്ളത്തില്‍ തന്നെ കിടന്നു . കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരില്‍ രസിച്ചുകിടന്ന ആനയെ തിരിച്ച്‌ കയറ്റാന്‍ പപ്പാന്‍ ഏറെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല . രാവിലെ ഒമ്പത് മണിക്ക് കുളിക്കാനിറങ്ങിയ ആന ഒരു മണിയോടെയാണ് കരയ്ക്ക് കയറിയത്.

തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ ആനയ്ക്ക് ഉത്സവ എഴുന്നള്ളിപ്പിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ നെറ്റിപ്പട്ടം അണിഞ്ഞ് ഭഗവതിയുടെ തിടമ്പുമേറ്റി ഒമിനി വാന്‍ എഴുന്നള്ളിപ്പിന് ഇറങ്ങുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...