പെരിയ : പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിന്റെ ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തി സിബിഐ പരിശോധന നടത്തി. വൈകിട്ട് തീര്‍ത്തും അപ്രതീക്ഷിതമായാണ് സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.
ഉദുമ ഏരിയ സെക്രട്ടറിയുടെയും മുന്‍ ഏരിയ സെക്രട്ടറിയും ഇപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്റെയും മൊഴിയെടുക്കുകയും ചെയ്തു. കേസില്‍ പതിനാലാം പ്രതിയാണ് മണികണ്ഠന്. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രാഥമിക റൗണ്ട് അപ് ആണ് നടത്തിയത് എന്ന് സി.ബി.ഐ സംഘം വ്യക്തമാക്കി. കൂടുതല്‍ പരിേശാധനകള്‍ നടത്തേണ്ടതുണ്ടെന്നും സംഘം പറഞ്ഞു.
കൃത്യം നടന്നദിവസം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കെ മണികണ്ഠനെ കാസര്‍കോട് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.