പള്ളി തർക്കത്തിൽ നീതി നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പള്ളിതർക്കത്തിൽ നീതി നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും. പള്ളി തർക്കത്തിൽ നിയമ നിർമാണമാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് യാക്കോബായ സഭ. രാപ്പകൽ സഹന സമരത്തിന് പിന്നാലെയാണ് സഭ നിരാഹാര സത്യാഗ്രഹത്തിലേയ്ക്ക് കടക്കുന്നത്.  സമരം സർക്കാരിനെതിരല്ലെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്  പറഞ്ഞു.

പ്രശ്നപരിഹാരത്തിന് സർക്കാർ നിയമ നിർമാണം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സഭയിലെ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സർക്കാരിന് തുടർന്ന് അധികാരത്തിൽ വരാനാവില്ലെന്ന തോമസ് മാർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്തയുടെ പരാമർശത്തെ സഭാ നേതൃത്വം തിരുത്തി. സെമിത്തേരി വിഷയത്തിൽ ബിൽ കൊണ്ടുവന്ന സർക്കാരിനോട് കടപ്പാടുണ്ടെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...