Friday, July 4, 2025 12:57 am

പെരിയ ഇരട്ടക്കൊലപാതകo : സിബിഐ സംഘം സിപിഐഎം ബ്രാഞ്ച് കമ്മറ്റി രേഖകള്‍ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

പെരിയ :  ഇരട്ടക്കൊലപാതക കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം സിപിഐഎം ബ്രാഞ്ച് കമ്മറ്റി രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റിയുടെ മിനുട്സ് അടക്കമുള്ള രേഖകളാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസത്തെ ബ്രാഞ്ച് യോഗത്തിന്റ വിശദാംശങ്ങള്‍ മിനുട്‌സില്‍ നിന്നും ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിന്റ കണക്കുകൂട്ടല്‍.

ഫോണ്‍ വിളികളെ കേന്ദ്രീകരിച്ച പരിശോധനയില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി രേഖകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താനുള്ള തീരുമാനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നതിന് മുന്‍പ് കേസിലെ മുഖ്യ പ്രതിയായ പീതാംബരനും സംഘവും ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസില്‍ ഗൂഢാലോചന നടത്തിയെന്ന വിവരമുണ്ടായിരുന്നു.

കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റ ഈ കണ്ടെത്തല്‍ സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച് സംഘം വിശദമായി അന്വേഷിച്ചിരുന്നില്ല. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് സിപിഐഎം ബ്രാഞ്ച് ഓഫീസിലെ മിനുട്‌സും മറ്റ് രേഖകളും സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിരുന്നുവെന്ന ആരോപണമാണ് കൃപേഷിന്റയും ശരത് ലാലിന്റയും കുടുംബങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...