വര്‍ക്ക് ഫ്രെം ഹോം സ്ഥിരമാകുന്നത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കും : മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദല്ലെ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സ്ഥിരമായി വീടുകളില്‍  ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നത് ജീവനക്കാരുടെ മാനസിക ആരോഗ്യത്തെയും സാമൂഹ്യ ഇടപെടലിനെയും സാരമായി ബാധിക്കുമെന്ന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദല്ലെ. നേരിട്ട് ആളുകളെ കണ്ട് നടത്തുന്ന മീറ്റിംഗുകള്‍ക്ക് വീഡിയോ കോള്‍ പകരമാവില്ലെന്നും സത്യ നാദല്ലെ പറയുന്നു. ട്വിറ്റര്‍ ജീവനക്കാര്‍ക്ക് സ്ഥിരമായി വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സത്യ നാദല്ലെയുടെ പ്രതികരണം.

ഒരു സിദ്ധാന്തത്തെ മറ്റൊരു സിദ്ധാന്തം കൊണ്ട് മറികടക്കുകയാണ് ചെയ്യുന്നത്. തൊട്ട് അടുത്ത് നില്‍ക്കുന്ന ആളോട് നേരിട്ട് ഒരു യോഗത്തില്‍ വച്ച് സംസാരിക്കുന്ന അനുഭവം താന്‍ മിസ് ചെയ്യുന്നുണ്ടെന്നും സത്യ നാദല്ലെ പറയുന്നു. ഒക്ടോബര്‍ വരെ വീടുകളില്‍ നിന്നും ജോലി ചെയ്യാനുള്ള അനുമതിയാണ് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. ഓരോ ഇടങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന മുറയ്ക്ക് ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങി വരുമെന്നാണ് കരുതുന്നതെന്നും സത്യ നാദല്ലെ പറയുന്നു.  കൊറോണ വൈറസും ലോക്ക്ഡൗണും ഒന്നും കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് സത്യ നാദല്ലെ  പറഞ്ഞു. ടെക് ഭീമന്‍മാരായ ഗൂഗിളും ആപ്പിളും ജീവനക്കാര്‍ക്ക് ഈ വര്‍ഷാവസാനം വരെ വര്‍ക്ക് ഫ്രെം ഹോം സൗകര്യം ഉപയോഗിക്കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്നും ജോലി ചെയ്യാന്‍ അവര്‍ ആവശ്യപ്പെടുന്ന അത്രയും കാലം അനുവദിക്കുമെന്നായിരുന്നു ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...