Wednesday, March 5, 2025 12:46 am

ബ്രൂവറിക്ക് അനുമതി നല്‍കിയത് ഒരു വകുപ്പുമായും ചര്‍ച്ച ചെയ്യാതെ ; മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി : വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ബ്രൂവറിക്ക് അനുമതി നല്‍കിയത് ഒരു വകുപ്പുമായും ചര്‍ച്ച ചെയ്യാതെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രമാണ് അറിഞ്ഞത്. ബന്ധപ്പെട്ട വകുപ്പുകളെ ഒന്നിനെയും അറിയിച്ചിരുന്നില്ല. അതിന്റെ തെളിവ് ആയിട്ടാണ് മന്ത്രിസഭായോഗത്തിന്റെ നോട്ട് പുറത്തു വിട്ടത്. അതല്ലാതെ, കാബിനറ്റ് നോട്ട് രഹസ്യരേഖയാണെന്ന് പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ ആരോപണത്തിന് ഇതിനേക്കാള്‍ വലിയ തെളിവ് എന്താണ് വേറെ വേണ്ടത്. എന്തായാലും മന്ത്രി അത് നിഷേധിച്ചില്ല. അത് വ്യാജരേഖയാണെന്നും മന്ത്രി പറഞ്ഞില്ലെന്ന് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. ബ്രൂവറി അനുമതി സുതാര്യമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2023 ല്‍ മദ്യനയം മാറിയെന്നാണ് എക്‌സൈസ് മന്ത്രി രാജേഷ് പറയുന്നത്. മദ്യനയം മാറിയതിന്റെ അടിസ്ഥാനത്തിലാണ് ഒയാസിസ് കമ്പനി വന്നതെന്നും മന്ത്രി പറയുന്നു.

മദ്യനയം മാറിയത് ആരും അറിഞ്ഞില്ലെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ല. എന്നാല്‍ മാറിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യനിര്‍മ്മാണശാല തുടങ്ങുന്നത് ആരും അറിഞ്ഞില്ലെന്നാണ്. കേരളത്തിലെ ഒരു ഡിസ്റ്റിലറിയും ഇക്കാര്യം അറിഞ്ഞില്ല. എന്നാല്‍ മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയായിസ് കമ്പനി ഇക്കാര്യം അറിഞ്ഞു. ഒരപേക്ഷയും ആരുടേയും ക്ഷണിച്ചിട്ടില്ല. ആ കമ്പനിയുടെ അപേക്ഷ മാത്രം സ്വീകരിച്ചു. ഇതെങ്ങനെയാണ് സുതാര്യമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മദ്യനയം മാറുന്നതിന് മുമ്പേ തന്നെ ആ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങിയിരുന്നു. മദ്യനയം മാറുമെന്ന് അവരെങ്ങനെ നേരത്തേ അറിഞ്ഞു?. ആ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയതെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഡല്‍ഹി മദ്യനയ കേസിലും പഞ്ചാബില്‍ ഭൂഗര്‍ഭജലം മലിനമാക്കിയ കേസിലും പ്രതിയാണ് ഈ കമ്പനി. അവരുടെ വക്താവിനെപ്പോലെയാണ് മന്ത്രി രാജേഷ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകള്‍ കവിതയും പ്രതിയാണ്. അവര്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അവര്‍ എവിടെയാണ് താമസിച്ചതെന്ന് അന്വേഷിച്ചു നോക്കൂ. ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതും. ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹമായ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്നത് സത്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പാലക്കാട് ജില്ലയില്‍ വെള്ളം സുലഭമാണെന്നാണ് എക്‌സൈസ് മന്ത്രി പറഞ്ഞത്. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കൊടുക്കാനുള്ള വെള്ളവും കവിഞ്ഞ് പിന്നെയും വെള്ളമുണ്ട്. കമ്പനിക്ക് ഇത്തിരി വെള്ളം മതിയെന്നാണ് മന്ത്രി പറഞ്ഞത്. കമ്പനി നിര്‍മ്മാണം മുഴുവന്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ദിവസം 50 ദശലക്ഷം മുതല്‍ 80 ദശലക്ഷം വരെ ലിറ്റര്‍ വെള്ളം വേണ്ടിവരും. കമ്പനി ഏറ്റെടുത്ത സ്ഥലത്ത് ഒരു കൊല്ലത്തേക്ക് ശേഖരിക്കാവുന്ന മഴവെള്ളം 40 ദശലക്ഷം ലിറ്റര്‍ മാത്രമാണ്. കമ്പനി പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനസജ്ജമായാല്‍ ഈ വെള്ളം ഒരു ദിവസത്തേക്ക് തികയുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സുരക്ഷ ജീവനക്കാരായി 179 ദിവസത്തേക്ക്...

എം കെ ഫൈസിയുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ വ്യാപക പ്രതിഷേധം

0
പത്തനംതിട്ട : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇ...

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിൽ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

0
പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ എസ്...

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹബ് ആന്റ് സ്‌പോക്ക് ലാബ് ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹബ് ആന്റ് സ്‌പോക്ക് ലാബ്...