കുട്ടികൾക്കുള്ള മൂന്ന് വാക്‌സിനുകള്‍ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി. ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് കോവാക്‌സിന്‍ നല്‍കാനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സിനും സൈഡസ് കാഡിലയുടെ സൈക്കോവ് ഡിയ്ക്കുമാണ് അനുമതി നല്‍കിയത്.

എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ 15 ദിവസം കൂടുമ്പോഴും സമര്‍പ്പിക്കണമെന്നും ഭാരത് ബയോടെക്കിനോട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദേശിച്ചു. അഞ്ചിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് കോര്‍ബേവാക്‌സ് നല്‍കാനാണ് അനുമതി. കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനായി വാക്‌സിന്‍ നല്‍കാനാണ് അനുമതിയുള്ളത്. നിലവില്‍ 12നും 14നും ഇടയിലുള്ള കുട്ടികള്‍ക്ക് കോര്‍ബേവാക്‌സ് നല്‍കുന്നുണ്ട്. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സൈഡസ് കാഡിലയ്ക്ക് അനുമതിയുള്ളത്. സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിനാണ് അനുമതി ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...