ഓട്ടോ ഡ്രൈവർമാരുടെ അനാസ്ഥയിൽ മരണം ; ഓട്ടോയുടെ പെർമിറ്റ് റദ്ദാക്കും

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം: ഓട്ടോ ഡ്രൈവര്‍മാര്‍ ആശുപത്രിയിലെത്തിക്കാത്തതിനെ തുടര്‍ന്ന് കുന്നംകുളം കോമള ബേക്കറിയിലെ കാഷ്യര്‍ മരിച്ച സംഭവത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.സി സൂരജ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍പില്‍ ശനിയാഴ്ച രാത്രി സര്‍വീസ് നടത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പിടഞ്ഞ ബേക്കറി ജീവനക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായിരുന്നില്ല. ഏറെനേരം നെഞ്ചുവേദനയെ തുടര്‍ന്ന് പിടഞ്ഞ കുന്നംകുളം കോമള ബേക്കറിയിലെ കാഷ്യര്‍ കൊയിലാണ്ടി സ്വദേശി ആറ്റുപുറത്ത് വീട്ടില്‍ രമേശ് (58) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം . ജോലി കഴിഞ്ഞ് റൂമിലെത്തിയ രമേശ് നെഞ്ചുവേദനയെ തുടര്‍ന്ന് പിടയുന്നത് ശ്രദ്ധയില്‍പെട്ട ബേക്കറിയിലെ ജീവനക്കാരനും സഹതാമസക്കാരനുമായ മണി ആശുപത്രിയിലെത്തിക്കാനായി ഓട്ടോ വിളിക്കാന്‍ പോയി. എന്നാല്‍ നെഞ്ചുവേദന ആണെന്ന് അറിയിച്ചതോടെ പിറകിലെ ഓട്ടോക്കാരോട് പറയൂ എന്ന് പറഞ്ഞ് കളിപ്പിക്കുകയായിരുന്നെന്നും മണി പറഞ്ഞു. ഒരു മണിക്കൂറോളം മണി ഇത്തരത്തില്‍ സഹായമഭ്യര്‍ത്ഥിച്ചു. ആരും തയ്യാറാകാതെ വന്നതോടെ താലൂക്ക് ആശുപത്രിയിലെത്തി വിവരം പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സെത്തിയാണ് രമേശിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന്റെ നിമിഷങ്ങള്‍ക്ക് മുമ്പ് രമേശ് മരിക്കുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ടുകിടന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറാകാത്ത കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിലെ രാത്രികാലങ്ങളില്‍ ഓട്ടോക്കാര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...