കെസിബിസിയുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ 7,8,9 തീയതികളില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതി(കെസിബിസി)യുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ 7,8,9 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയില്‍ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി അറിയിച്ചു. 7ന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും.

”കേരള കത്തോലിക്കാ സഭയുടെ നവീകരണവും സമര്‍പ്പിതജീവിതവും” എന്ന വിഷയത്തെക്കുറിച്ച്‌ ഡോക്‌ടൈനലൽ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചയ്ക്കുശേഷം പൊന്തിഫിക്കല്‍ ദിവ്യബലിയും തുടര്‍ന്ന് കേരള സഭാനവീകരണ ഉദ്ഘാടനവും നടക്കും. വൈകീട്ട് 6ന് കെസിബിസി സമ്മേളനം ആരംഭിക്കും. 8,9 തീയതികളില്‍ കേരളസഭയിലെ നവീകരണത്തെക്കുറിച്ചും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...