വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാട്രിമോണിയല്‍ ആപ്പുവഴി പരിചയം സ്ഥാപിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് പിടിയില്‍. ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡില്‍ പൂവത്ത് വീട്ടില്‍ അസറുദ്ദീന്‍ (36) ആണ് പോലീസിന്റെ പിടിയിലായത്. കരുവാരക്കുണ്ട് സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.

സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് ഇയാള്‍ നോട്ടമിടുന്നതെന്ന് പോലീസ് പറയുന്നു. സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനി നടത്തുകയാണെന്നും അവിവാഹിതനാണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍, സ്വന്തം ഐ.ഡി. കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും ഫോട്ടോയടക്കം സ്ത്രീകള്‍ക്ക് അയച്ചു കൊടുത്താണ് വിശ്വസ്ഥത നേടുന്നത്. തുടര്‍ന്ന്, വീഡിയോ കോളില്‍ സംസാരിച്ച്‌ പ്രതി സ്ത്രീകളുടെ സൗഹൃദം നേടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

പിന്നീട്, യുവതികള്‍ക്ക് വിവാഹവാഗ്ദാനം നല്‍കുന്ന ഇയാള്‍, ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി കൃത്യമായി പണം തിരികെ നല്‍കി വിശ്വാസമാര്‍ജിക്കുകയും ചെയ്യും. തുടര്‍ന്നാണ് വലിയ തുകകളും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെടുന്നത്. കരുവാരക്കുണ്ടിലെ പരാതിക്കാരിയില്‍നിന്ന് പല തവണകളായി ഒന്‍പതു പവന്‍ സ്വര്‍ണാഭരണങ്ങളും 85000 രൂപയും അസറുദ്ദീന്‍ കൈക്കലാക്കിയിരുന്നു. ആലപ്പുഴ, തലശ്ശേരി, തൃക്കരിപ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്നായി ഇയാള്‍ നാലുവിവാഹങ്ങള്‍ ചെയ്തതായും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....