ബംഗളൂരു : ലഹരി ഇടപാട് കേസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ജാമ്യം നില്‍ക്കാമെന്ന് ഏറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്.
ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്നലെയാണ് ബിനീഷിന് ജാമ്യം ലഭിച്ചത്. ജാമ്യം വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു. ഇനി നാളെയെ പുറത്തിറങ്ങാന്‍ കഴിയൂ.