പോക്സോ കേസിലെ അതിജീവി​ത​യു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി ; സിഡബ്ല്യുസി ജില്ലാ അധ്യക്ഷന് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രേ​യു​ണ്ടാ​യ പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന പേ​രി​ൽ ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ എ​ൻ. രാ​ജീ​വി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ.​ഷ​ർ​മി​ള മേ​രി ജോ​സ​ഫാ​ണ് ബാ​ല​നീ​തി ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ത്ത​ത്. പ​ത്ത​ന​തം​തി​ട്ട​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ര​ണ്ട് പോ​ക്സോ കേ​സു​ക​ളി​ലും ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ ആ​ക്ഷേ​പ വി​ധേ​യ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സി​പി​എം ഇ​ര​വി​പേ​രൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ എ​ൻ. രാ​ജീ​വ്.

പ​രാ​തി ല​ഭി​ച്ച​തി​നേ​തു​ട​ർ​ന്ന് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​രി​ലേ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ജി​ല്ലാ​ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ലും എ​ൻ. രാ​ജീ​വി​നെ​തി​രാ​യ ആ​ക്ഷേ​പം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യി സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സം​ഭ​വം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ ക​ണ്ടു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്നും പ​റ​യു​ന്നു. അ​തി​ക്ര​മം നേ​രി​ട്ട മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലും രാ​ജീ​വി​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി...

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല ; അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം...

0
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ...

വിജയ് – സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

0
ചെങ്കൽപ്പെട്ട് : നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി...