മറയൂര്‍ : ഇടുക്കി മറയൂരിൽ 65 കിലോഗ്രാം ചന്ദനവുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടി. വ്യാജ രജിസ്ട്രേഷൻ നമ്പരിലുളള കാറിലാണ് 12 ലക്ഷം രൂപ വില മതിക്കുന്ന ചന്ദനം കടത്താൻ ശ്രമിച്ചത്. കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ്, ഈരാറ്റുപേട്ട നടയ്ക്കൽ പടിപ്പുരക്കൽ വീട്ടില്‍ മന്‍സൂര്‍, പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിത്തറ വീട്ടിൽ ഇര്‍ഷാദ് എന്നിവരെയാണ് ചന്ദനവുമായി വനപാലക സംഘം പിടികൂടിയത്.
മൂന്ന് ദിവസം മുന്‍പാണ് മൂന്നംഗ സംഘം മറയൂരിലെത്തിയത്. മറയൂര്‍ ടൗണിനടുത്തുള്ള സ്വകാര്യ ലോഡ്ജില്‍ ഒരു ദിവസം താമസിച്ച ശേഷം പിന്നീട് കരിമ്പിൻ തോട്ടത്തിന് സമീപത്തുള്ള ഹോം സ്റ്റേയിലേക്ക് മാറുകയായിരുന്നു. ശനിയാഴ്ച്ച രാത്രി മറയൂര്‍ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് കര്‍ണ്ണാടക രജിസ്ട്രേഷൻ കാറിലെത്തിയ എത്തിയ മുഹമ്മദ് സ്വാലിഹിൻറെയും ഇര്‍ഷാദിനെയും ചന്ദനവുമായി പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍ മൂന്നാമതൊരാൾ കൂടിയുണ്ടെന്ന് മനസ്സിലായത്. ഇയാള്‍ താമസിക്കുന്ന മുറിയിലെത്തിയപ്പോഴാണ് കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ബാക്കി ചന്ദനം കണ്ടെത്തിയത്.
മറയൂര്‍ സ്വദേശിയിൽ നിന്നാണ് ഇവർ ചന്ദനം വാങ്ങിയത്. ഇതിൽ ഇരുപത്തി അഞ്ച് കിലോയോളം ചന്ദനം മോശമാണെന്നും ഇതിന്‍റെ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തര്‍ക്കമുണ്ടായി. മറയൂര്‍ പെട്രോൾ പമ്പിനടത്തുവെച്ച് തുക നല്‍കാം എന്നറിയിച്ചതിനെ തുടര്‍ന്ന് തിരികെ കൊടുക്കാനുള്ള ചന്ദനം മുറിയില്‍ സൂക്ഷിച്ച ശേഷം കടത്തികൊണ്ട് പോകാനുള്ള ചന്ദനവുമായി എത്തിയപ്പോഴാണ് വനപാലകര്‍ പിടികൂടിയത്. ഇവര്‍ക്ക് ചന്ദനം നല്‍കിയയാളെ കുറിച്ച് വനപാലകര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറത്തെത്തിച്ച് ആർക്ക് വിൽക്കാനാണെന്നും വനംവകുപ്പ് അന്വേഷണം തുടങ്ങി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]