മലയോര മേഖലയില്‍ കര്‍ഷകരെ വലച്ച് പേരതത്ത ശല്ല്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ മലയോര മേഖലയില്‍ പേരതത്തയുടെ ശല്ല്യം കര്‍ഷകരെ വലയ്ക്കുന്നു. വാഴകുല കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ എത്തുന്ന തത്തകള്‍ വാഴക്കുലകള്‍ പൂര്‍ണ്ണമായി അരിഞ്ഞ് നശിപ്പിച്ചതിന് ശേഷമാണ് മടങ്ങുക. തത്തയെ തുരത്തുവാന്‍ പഴയ തുണികള്‍ കൊണ്ട് വാഴകുലകള്‍ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതുകൊണ്ടും പ്രയോജനമില്ല. കാടിറങ്ങി എത്തുന്ന വന്യമൃഗങ്ങളെ സൗരോര്‍ജ്ജ വേലികള്‍ ഉപയോഗിച്ച് ഒരു പരിധിവരെ തുരത്തുവാന്‍ കഴിയുമെങ്കിലും പറന്നെത്തി വാഴക്കുലകള്‍ നശിപ്പിക്കുന്ന തത്തകളെ തുരത്തുവാന്‍ വഴിയില്ലാതെ വിഷമിക്കുകയാണ് കര്‍ഷകര്‍.

തത്തകള്‍ നശിച്ച ആയിരക്കണക്കിന് വാഴകളാണ് കോന്നിയുടെ വിവിധ മേഖലകളില്‍ ഉള്ളത്. വായ്പ എടുത്തും മറ്റും വാഴ കൃഷി തുടങ്ങുന്ന കര്‍ഷകര്‍ തത്തകള്‍ വിളകള്‍ നശിപ്പിക്കുന്നതോടെ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥയാണുള്ളത്. തണ്ണിത്തോട്, തേക്കുതോട്, ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം തുടങ്ങി പല സ്ഥലങ്ങളിലും തത്തയുടെ ശല്ല്യം ദിനം പ്രതി വര്‍ധിക്കുകയാണ്. തത്തശല്ല്യം ഇത്തരത്തില്‍ വര്‍ധിച്ചാല്‍ വാഴകൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....