കൊച്ചി : ഭക്ഷണത്തെ ചൊല്ലി പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം . ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണം വേണമെന്നായിരുന്നു പ്രധാനമായുമുള്ള ആവശ്യം. പെരുമ്പാവൂര്‍ ഭായ് കോളനിയിലെ ലേബര്‍ ക്യാമ്പിന് മുന്നിലായിരുന്നു പ്രതിഷേധം. 3000 ത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ആവശ്യവുമായി രംഗത്തെത്തിയത്. നേരത്തെ തന്നെ പോലീസെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
പക്ഷേ വഴങ്ങിയില്ല. പിന്നീട് എസ്പിയും റവന്യൂ അധികൃതരും, തൊട്ടു പിന്നാലെ ജില്ലാ കളക്ടറും സ്ഥലത്തെത്തി. കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല എന്ന് അറിയിച്ചു. നാട്ടിലേക്ക് തിരികെ പോകാനുള്ള സൗകര്യം തല്‍ക്കാലം ഏര്‍പ്പാടാക്കാനാകില്ലെന്നും ഭക്ഷണം ഉടന്‍ ലഭ്യമാക്കുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വിവിധ ഭാഷകളില്‍ കലക്ടറും എസ്പിയും അടക്കം തൊഴിലാളികളോട് മൈക്കിലൂടെ പറഞ്ഞു മനസ്സിലാക്കിയ ശേഷമാണ് അനുനയം സാധ്യമായത്.