അതിര്‍ത്തി അടച്ചതിനെതിരെ കേരള ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കര്‍ണാടക അതിര്‍ത്തി അടച്ചതിനെതിരെ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവനുകള്‍ പൊലിയാന്‍ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ലോക്ക്ഡൗണിന്റെ ഭാഗമായി കേരള-കര്‍ണാടക അതിര്‍ത്തി അടച്ച വിഷയം ഹൈക്കോടതി ഫുള്‍ ബെഞ്ച് പരിഗണിക്കവേയാണ് ഈ പരാമര്‍ശമുണ്ടായത്.

അതിര്‍ത്തി അടയ്ക്കാന്‍ കര്‍ണാടകയ്ക്ക് അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് കര്‍ണാടകയുടെ അഡ്വക്കേറ്റ് ജനറലിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹൈക്കോടതി കേള്‍ക്കും.

അവശ്യ സര്‍വീസുകള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കും ദേശീയപാത അടക്കം അടയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. അതിര്‍ത്തിയടച്ച വിഷയത്തില്‍ കടുത്ത വിയോജിപ്പ് കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ രേഖപ്പെടുത്തുകയും ചെയ്തു.

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരുമായും ഒട്ടേറെ തവണ ചര്‍ച്ച നടത്തിയിട്ടും കര്‍ണാടക വഴങ്ങുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് ഹൈക്കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. അതിര്‍ത്തി അടച്ചതിനെതിരായ നിലപാടാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. കൂടാതെ വിഷയത്തില്‍ കര്‍ണാടകയുടെ നിലപാടു കൂടി ആരായണമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

ഇതോടെയാണ് കര്‍ണാടക അഡ്വക്കേറ്റ് ജനറലിന്റെ ഭാഗം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് കര്‍ണാടക അഡ്വക്കേറ്റ് ജനറലുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം കോടതി സംസാരിക്കും. ഇതിനു ശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...